കോട്ടയം പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നുപേര്‍ മരിച്ചത്. ഓട്ടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റുരണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തവിട്ടിട്ടില്ല. ആനന്ദ് എന്നൊരാള്‍ മരിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്കുന്ന വിവരം. മറ്റുള്ളവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.