Kerala News

‘ഓടിയെത്തുമ്പോൾ ഡബിൾ ബെല്ല് അടിച്ച് ബസ് വിടും’; പരാതിയുമായി ആർടിഒയുടെ അടുത്തെത്തി കുട്ടികൾ

വിദ്യാർത്ഥികളെ കയറ്റാതെ ബസ് വിടുന്നത് പണ്ട് കാലം മുതലേ ബസ് ജീവനക്കാരെ കുറിച്ച് പറഞ്ഞു കേൾക്കുന്ന പരാതിയാണ്. നിലവിൽ ഇതിൽ ചെറിയ മാറ്റമെല്ലാം വന്നുവെങ്കിലും ഇപ്പോഴും വിദ്യാർത്ഥികളെ അവജ്ഞയോടെ നോക്കിക്കാണുന്ന ബസ് ജീവനക്കാരുണ്ട്. സമാന പരാതിയുമായി ഇരിട്ടി ആർടി ഓഫിസിൽ എത്തിയ കുട്ടികളെ കുറിച്ച് എംവിഡി ഓഫിസർ കിഷോർ കൈരളിയിട്ട ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.  ഏഴ്, എട്ട് ക്ലാസുകളിലായി പഠിക്കുന്ന അഞ്ച് കുട്ടികളാണ് ആർടിഒയെ കാണാനായി എത്തിയത്. തങ്ങളെ കയറ്റാതെ പോകുന്ന ബസിനെ കുറിച്ച് പരാതി നൽകുകയും, ബസിന്റെ പേരും നമ്പറുമടക്കമുള്ള വിവരങ്ങൾ കൃത്യമായി നൽകുകയും ചെയ്തു കുട്ടികൾ. പിന്നാലെ വന്നു ആർടിഒയുടെ നടപടി. ഈ സംഭവമാണ് കിഷോർ പങ്കുവച്ചിരിക്കുന്നത്. 

Related Posts

Leave a Reply