Kerala News

പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘മുകുന്ദ സ്മൃതി’ അനുസ്മരണ യോഗം ഈ മാസം 13 ന് വൈകുന്നേരം 4 മണിക്ക്

പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘മുകുന്ദ സ്മൃതി’ ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പി എൻ പണിക്കർ നോളജ് ഹാളിൽ വച്ച് നടത്തുന്നു. തിരുവനന്തപുരത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ പ്രചാരകനായി തുടങ്ങി ഗ്രാമ ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച് യുവജനങ്ങളെ സംഘടിപ്പിച്ച മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറിയ പി പി മുകുന്ദൻ എന്ന മുകുന്ദേട്ടൻ പി എൻ പണിക്കരുടെ ആഹ്വാനം അനുസരിച്ച് വടക്കൻ കേരളത്തിൽ ശ്രീ പി പരമേശ്വർജി യോടൊപ്പം ഗ്രന്ഥശാലകൾ സംഘടിപ്പിക്കുവാനും നേതൃത്വം നൽകി. പ്രസ്തുത അനുസ്മരണ യോഗത്തിൽ ശ്രീ പന്ന്യൻ രവീന്ദ്രൻ ചെയർമാൻ പി എൻ പണിക്കർ ഫൗണ്ടേഷൻ, ശ്രീ പാലോട് രവി മുൻ ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭ, ശ്രീ ആർ എസ് ബാബു ചെയർമാൻ കേരള മീഡിയ അക്കാദമി, അഡ്വക്കേറ്റ് സുരേഷ് സംസ്ഥാന സെക്രട്ടറി ഭാരതീയ ജനതാ പാർട്ടി, ശ്രീ എം ഗോപാൽ പ്രസിഡൻറ് ഹിന്ദു ധർമ്മ പരിഷത്ത് എന്നിവർ പങ്കെടുക്കുന്നു.

Related Posts

Leave a Reply