Kerala News

പൊറോട്ടയും ബീഫ് ഫ്രൈയും കടം നൽകിയില്ല, ഭക്ഷണത്തിൽ മണ്ണുവാരിയിട്ടു; യുവാവ് അറസ്റ്റിൽ

കൊല്ലം: പൊറോട്ടയും ബീഫ് ഫ്രൈയും കടമായി നൽകിയില്ലെന്ന കാരണത്താൽ യുവാവ് ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ബുധനാഴ്ച കൊല്ലം ഏഴുകോണിലെ അക്ഷര ഹോട്ടലിലാണ് സംഭവം നടന്നത്. സംഭവത്തിൽ കൊല്ലം സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അനന്തു ഹോട്ടലിലെത്തി മൂന്ന് പ്ലേറ്റ് ബീഫ് ഫ്രൈയും പാഴ്‌സൽ ഓർഡർ ചെയ്തു. കടയുടമ ഭക്ഷണം നൽകിയപ്പോൾ പണം പിന്നീട് നൽകാമെന്ന് ഇയാൾ പറഞ്ഞു. എന്നാൽ കടമായി ഭക്ഷണം നൽകാൻ കഴിയില്ലെന്ന് കടയുടമ പറഞ്ഞു.

ഇതിൽ പ്രകോപിതനായ അനന്തു പൊറോട്ട അടിക്കുന്നതിനായി എടുത്ത് വച്ച മെെദ മാവിലും കറികളിലും മണ്ണുവാരിയിട്ടു. ശേഷം യുവാവ് കടയുടമയായ രാധയെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു.

Related Posts

Leave a Reply