Kerala News

കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. ആറ്റിപ്ര കോര്‍പറേഷന്‍ സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ എസ് നെയാണ് കൈകൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടിയത്. കെട്ടിടത്തിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് വേണ്ടി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് പിടികൂടിയത്. കരിമണലില്‍ പുതുതായി വാങ്ങിയ ഫ്‌ലാറ്റിന്റെ ഓണര്‍ഷിപ്പ് മാറുന്നതിന് വേണ്ടി വട്ടിയൂര്‍കാവ് സ്വദേശിയില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അരുണ്‍ കുമാര്‍ പിടിയിലാകുന്നത്. തിരുവനന്തപുരം യൂണിറ്റിലെ ഡി വൈ എസ് പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Related Posts

Leave a Reply