Kerala News

സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ക്രമക്കേട്

സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ക്രമക്കേട്. കോഴിക്കോട്, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് ക്രമക്കേട് നടന്നത്. യോഗ്യതയില്ലാത്താവര്‍ക്ക് നിയമനം നല്‍കിയതെന്ന് രേഖകള്‍. കുപ്പുതല അന്വേഷണത്തിലാണ് നിയമന ക്രമക്കേട് കണ്ടെത്തിയത്. സീനിയോറിറ്റി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പുറത്താക്കിയ മൂന്നു പേര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബ്രേക്ക് ഓഫ് സര്‍വീസ് ക്രമീകരിക്കുകയും ചെയതു.

Related Posts

Leave a Reply