Kerala News

മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ കൂത്തുപറമ്പ് മൗവേരി പവിത്രൻ മരിച്ചു

മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ കൂത്തുപറമ്പ് മൗവേരി പവിത്രൻ മരിച്ചു. ആരോഗ്യ സ്ഥിതി ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂർ എ കെ ജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് ആരോ​ഗ്യ നില വഷളാവുകയായിരുന്നു. കഴിഞ്ഞ ജനുവരി 14ന് മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂർ എ കെ ജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് ഏറെ നാൾ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടർന്നു. ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നത്.

നേരത്തെ ശ്വാസരോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. തുടർന്ന് നാട്ടിലേക്ക് പുറപ്പെടുന്ന വഴിമധ്യേ പവിത്രൻ മരിച്ചെന്ന് കരുതി കണ്ണൂരിലെ ആശുപത്രിയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പവിത്രനിൽ ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. ജീവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ മനസ്സിലാക്കിയതോടെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Related Posts

Leave a Reply