Kerala News Top News

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നു. നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍ അവതരിപ്പിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നു. നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍ അവതരിപ്പിക്കും.
സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു.

എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും. അധ്യാപകര്‍ക്കായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.
മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസം ഉള്‍പ്പെടെ നടത്താം. മികച്ച പ്രവര്‍ത്തനപാരമ്പര്യമുള്ള ഏജന്‍സികള്‍ സര്‍വകലാശാല തുടങ്ങുന്നതിനായി സംസ്ഥാനത്ത് എത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ സംസ്ഥാനത്തെ തന്നെ ചില പ്രമുഖ കോളേജുകള്‍ സര്‍വകലാശാല എന്ന ആവശ്യവുമായി സര്‍ക്കാരിന് മുന്നിലുണ്ട്.

Related Posts

Leave a Reply