കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കൊല്ലപ്പെട്ടത് മലപ്പുറം കാരാട് സ്വദേശിയെന്നാണ് സൂചന. കൊലപാതകത്തിൽ പ്രതി എന്ന് സംശയിക്കുന്ന മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫറോഖ് പൊലീസ് പ്രതിയെ ചോദ്യം ചെയ്ത ശേഷമാകും കൊലപാതകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരിക. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് സംഘമെത്തി വിശദ പരിശോധന നടത്തിയിരുന്നു.
കോഴിക്കോട് രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
