Kerala News

“ഓണം പൊന്നോണം S W A K നോടൊപ്പം സമ്മാനപെരുമഴ 2023” എന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് വട്ടിയൂർക്കാവ് എം എൽ എ. ശ്രീ വി കെ പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു .

തിരുവനന്തപുരം; ഈ വർഷം ഓണത്തോട് അനുബന്ധിച്ച് S W A K (സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ) ആഭിമുഖ്യത്തിൽ ‘ഓണം പൊന്നോണം S W A K നോടൊപ്പം സമ്മാനപെരുമഴ 2023’ എന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വച്ച് ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് എം എൽ എ. ശ്രീ വി കെ പ്രശാന്ത് ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷനായി SWAK തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഷാഫിK യും .സ്വാഗത പ്രസംഗത്തിനായി SWAK തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിക്രമൻ. വി യും ആശംസ പ്രസംഗത്തിനായി സ്റ്റേറ്റ് കോഡിനേറ്റ് രാജനും സ്റ്റേറ്റ് കമ്മിറ്റി അംഗം നാദിർഷാനും കൃതജ്ഞതയ്ക്കായി SWAK ട്രഷറർ അബ്ദുൽ ഖാദറും ചടങ്ങിൽ സംസാരിച്ചു.

Related Posts

Leave a Reply