നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയില്‍ നയന്‍താരയ്ക്ക് പുതിയ കുരുക്ക്. പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ചന്ദ്രമുഖി സിനിമയുടെ നിര്‍മ്മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ് നോട്ടീസയച്ചു. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അണിയറ ദൃശ്യങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചെന്നും 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആണ് നോട്ടീസില്‍ പറയുന്നത്. നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി നയന്‍താര ബിയോണ്ട് ദി ഫെയറി ടെയിള്‍ ഇറങ്ങിയതിന് പിന്നാലെ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ നയന്‍താര, രജനീകാന്ത്, ജ്യോതിക തുടങ്ങിയവര്‍ വേഷമിട്ട ചന്ദ്രമുഖിയിലെ ഒരു ചെറിയ ക്ലിപ്പ് ഉപയോഗിച്ചിരുന്നു. ഇതിന് അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. പുതിയ കുരുക്കുമായി ബന്ധപ്പെട്ട് നയന്‍താര ഇതുവരെ പ്രതികരിച്ചിട്ടില്ല.
ധനുഷുമായി ബന്ധപ്പെട്ട വിവാദം നയന്‍താര പോസ്റ്റ് ചെയ്ത ഒരു കത്തിലൂടെയാണ് മറനീക്കി പുറത്തുവന്നിരുന്നത്. 25കോടിയോളം മുടക്കി നെറ്റ്ഫ്ലിക്സിലൂടെ പുറത്തു വരുന്ന ഡോക്യൂമെന്ററിയുടെ ട്രെയ്ലറില് മൂന്ന് സെക്കന്‍ഡ് മാത്രം വരുന്ന താന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബി ടി എസ് ദൃശ്യങ്ങള്‍ ഉണ്ട് എന്ന് ആരോപിച്ച് അത് നീക്കം ചെയ്ത് 10 കോടി നഷ്ടപരിഹാരം നല്കാന് ധനുഷ് നോട്ടീസ് നല്കി എന്ന് നയന്‍താര കത്തിലൂടെ വ്യക്തമാക്കിയിരുന്നു. പിന്നീട് ആരാധകര്‍ ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുകയായിരുന്നു.