Kerala News

തിരുവനന്തപുരത്ത് ന്യൂജനറേഷൻ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ന്യൂജനറേഷൻ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി. വട്ടിയൂർക്കാവ് സ്വദേശി അൽബെസ്സി (30) യും ജിജോ ജോസ് എന്ന മറ്റൊരു യുവാവുമാണ് വിവിധ കേസുകളിലായി പിടിയിലായത്. അൽബെസ്സിയിൽ നിന്നും 2.40 ഗ്രാം മെത്താംഫിറ്റമിനും ജിജോയുടെ കൈയ്യിൽ നിന്നും 0.91.91 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടിച്ചെടുത്തത്. നഗരത്തിൽ വിൽപ്പന നടത്താായി ബൈക്കിൽ വരവെയാണ് ഇരുവരെയും എക്സൈസ് പൊക്കിയത്.

ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനക്കിടെയാണ് യുവാക്കൾ എക്സൈസിന് മുന്നിൽ പെട്ടത്. സംശയം തോന്നി ഇരുവരേയും വിശദമായി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ ഒളിപ്പിച്ച മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തനാക്കി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്  സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാനും പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സുരേഷ് ബാബു.എസ്സ്, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ്, ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക് സൈസ് ഓഫീസർ ഡ്രൈവർ ആന്റോ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related Posts

Leave a Reply