Kerala News

തിരുവനന്തപുരം നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ അപകടത്തിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.

തിരുവനന്തപുരം നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ അപകടത്തിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീണു.

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസ്സുകാരന് മുകളിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ. ഋതിക് -ന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Posts

Leave a Reply