India News

മുംബൈയിൽ യാത്ര ബോട്ട് മുങ്ങി പതിമൂന്ന് മരണം. നാവികസേനയുടെ ബോട്ടും യാത്രാബോട്ടും കൂട്ടിയിടിക്കുകയായിരുന്നു

മുംബൈയിൽ യാത്ര ബോട്ട് മുങ്ങി പതിമൂന്ന് മരണം. നാവികസേനയുടെ ബോട്ടും യാത്രാബോട്ടും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ ഒരു നാവികസേന ഉദ്യോഗസ്ഥനും. എലിഫന്റ് കേവിലേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 20 പേർക്ക് പരുക്കേറ്റു. 11 നേവി ബോട്ടുകൾ, മറൈൻ പോലീസിന്റെ 3 , കോസ്റ്റു ഗാർഡിൻറെ ഒരു ബോട്ട്, നാല് ഹെലികോപ്റ്ററുകൾ എന്നിവ വഴിയാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.

യാത്ര ബോട്ടിൽ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചായിരുന്നു അപകടം. 110 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ചികിത്സയിൽ ഉള്ളവരിൽ നാലുപേരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടാക്കിയത് നാവികസേനയുടെ ബോട്ടാണ്. എൻജിൻ ട്രയൽ നടത്തുന്ന ബോട്ടാണ് യാത്ര ബോട്ടിൽ ഇടിച്ചതെന്ന് നാവികസേന വാർത്തക്കുറിപ്പിൽ പറയുന്നു. ഇടിയുടെ അഘാതത്തിൽ ബോട്ട് മറഞ്ഞായിരുന്നു അപകടം ഉണ്ടായത്.

‘നീൽകമൽ’ എന്ന ബോട്ടാണ് മറിഞ്ഞത്. നാവികസേനയുടെ ബോട്ടിൽ 2 നാവികസേനാംഗങ്ങളും എൻജിൻ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉൾപ്പെടെ ആറു പേരായിരുന്നു ഉണ്ടായിരുന്നത്. നവി മുംബൈയിലെ ഉറാന് സമീപമാണ് അറബിക്കടലിൽ ബോട്ട് മുങ്ങിയത്.

Related Posts

Leave a Reply