Kerala News

തൃത്താല മോഷണപരമ്പര; പ്രതി പോലീസ് കസ്റ്റഡിയിൽ

തൃത്താല മേഖലയിലെ വ്യാപക മോഷണ പരമ്പരയിലെ മോഷ്ട്ടാവ് ഒടുവിൽ പൊലീസ് വലയിൽ.
കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മയിലിനെയാണ് തൃത്താല പൊലീസ് കൊല്ലത്ത്‌ നിന്ന് തന്ത്രപരമായി അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ആനക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ്‌ പ്രതിയിലേക്കെത്തുന്നത്.
ആനക്കരയിൽ രണ്ടു വീടുകളിലും, ഞാങ്ങാട്ടിരിയിൽ യുവതിയുടെ മാലപൊട്ടിച്ചതുമടക്കം പ്രദേശത്തെ അഞ്ച് വീടുകളിലാണ് പ്രതി മോഷണം നടത്തിയത്. അഞ്ചു കേസുകളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

Related Posts

Leave a Reply