Kerala News

മണ്ണാര്‍ക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

പാലക്കാട് മണ്ണാര്‍ക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഈ മാസം രണ്ടിനാണ് വായ്പ നല്‍കിയ സ്ഥാപനത്തിന്റെ ഏജന്റിന് മുന്നില്‍ മരിയംകോട് സ്വദേശി ഇക്ബാല്‍ ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ആശുപത്രിയില്‍ വച്ച് മൂന്നാം തിയതിയാണ് മരിച്ചത്. 549 രൂപ അടയ്ക്കാന്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിട്ട് ഏജന്റ് സമ്മതിച്ചില്ലെന്നാണ് ഇക്ബാലിന്റെ ഭാര്യ ഫസീലയുടെ ആരോപണം.

രണ്ട് ദിവസത്തെ സാവകാശം തന്നൂടെ എന്ന് അപേക്ഷിച്ചപ്പോള്‍ ഏജന്‍് കയര്‍ത്ത് സംസാരിച്ചെന്ന് ഇഖ്ബാലിന്റെ കുടുംബം പറയുന്നു. ‘പൈസ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ചത്തൂടേയെന്നാണ് അയാള്‍ ഞങ്ങളോട് പറഞ്ഞത്. ആ മനോവിഷമത്തിലാണ് അദ്ദേഹം വിഷം കഴിച്ചത’്. ഫസീല പറഞ്ഞു. പരാതി നല്‍കിയിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം  പറഞ്ഞു.

കഴിഞ്ഞ 2നാണ് മണ്ണാര്‍ക്കാട് മരിയംകോട് സ്വദേശി ഇഖ്ബാല്‍ വിഷം കഴിച്ച് മരിച്ചത്. താന്‍ വിഷം കഴിച്ചെന്ന് ഇഖ്ബാല്‍ തന്നെയാണ് ഭാര്യയോട് പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Related Posts

Leave a Reply