Kerala News

പത്തനംതിട്ട: പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു.

പത്തനംതിട്ട: പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. 21 വയസായിരുന്നു. വാടകയ്ക്ക് താമസിച്ച് വന്ന മുറിക്കുള്ളിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് അടുപ്പത്തിലായിരുന്ന പെൺകുട്ടിയുമായി വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിൽ എത്തിയത്.

 

Related Posts

Leave a Reply