Kerala News

ഷൊർണൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; 65 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും നഷ്ടപ്പെട്ടതായി പരാതി

പാലക്കാട്: ഷൊർണൂരിൽ വൻ മോഷണം. ത്രാങ്ങാലിയിൽ മൂച്ചിക്കൽ ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 65 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയതായാണ് പരാതി. അടച്ചിട്ട വീട്ടിലായിരുന്നു മോഷണം നടന്നത്.

ബാലകൃഷ്ണൻ ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

Related Posts

Leave a Reply