Health Kerala News

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം ഇരുവരും റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

കോഴിക്കോട് ഈ മാസം 15 വരെ 102 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരും വർദ്ധിക്കുകയാണ്. രോഗ ലക്ഷണങ്ങൾ കൂടുതലും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ സംഭവത്തിലാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ശീതള പാനീയങ്ങൾ കുടിക്കുന്നതിൽ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെയും മഞ്ഞപ്പിത്തം പടർന്നുപിടിച്ച കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കിയിരുന്നു.

Related Posts

Leave a Reply