India News

ഡൽഹിയിലെ വായു മലിനീകരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.

ഡൽഹിയിലെ വായു മലിനീകരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് ഡൽഹി സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് കോടതി ചോദിച്ചു. നടപടികൾ വൈകിപ്പിച്ചതിൽ കേന്ദ്ര -ഡൽഹി സർക്കാരുകളെ കോടതി വിമർശിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി അനുമതിയില്ലാതെ GRAP 4 പിൻവലിക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകി.

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതര വിഭാഗത്തിൽ തുടരുകയാണ്.ഇന്ന് രാവിലെ 8 മണി മുതൽ GRAP 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒറ്റ ഇരട്ടയക്ക വാഹന നമ്പറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്വകാര്യ വാഹനങ്ങൾക്ക് നിരത്തിൽ ഇറങ്ങാൻ കഴിയുക. 10 12 ഒഴികെയുള്ള ക്ലാസുകൾ പൂർണമായും ഓൺലൈൻ ആക്കി. അവശ്യസാധനവുമായി വരുന്ന ട്രക്കുകൾ മാത്രമേ ഡൽഹിയിലേക്ക് പ്രവേശനമുള്ളൂ. മലിനീകരണത്തോത് ഉയർന്നതോടെ അതിശക്തമായ പുകമഞ്ഞാണ് ഡൽഹിയിൽ. ഇതോടെ ദൃശ്യപരിധി പലയിടത്തും 100 മീറ്ററിന് താഴെയായി. ദൃശ്യപരിധി കുറഞ്ഞതോടെ ഡൽഹിയിലേക്കുള്ള 5 വിമാനങ്ങൾ ജയ്പൂരിലേക്കും ഡെറാഡൂണിലേക്കും വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നുള്ള വിമാനങ്ങൾ പുറപ്പെടാൻ വൈകുകയാണ്.

ഇതിനിടെ മലിനീകരണത്തിൽ കേന്ദ്രസർക്കാരിനെ പഴിചാരി ഡൽഹി മുഖ്യമന്ത്രി അതിഷി രംഗത്തെത്തി. കേന്ദ്രം വെറുതെയിരിക്കുന്നു എന്നാണ് വിമർശനം.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കൂടിയെന്നും മലിനീകരണത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി ആതിഷി കുറ്റപ്പെടുത്തി.

Related Posts

Leave a Reply