Kerala News

അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടില്ലെന്ന് നടി കസ്തൂരി

അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടില്ലെന്ന് നടി കസ്തൂരി. ഹൈദരാബാദില്‍ പോയത് സിനിമ ചിത്രീകരണത്തിനായെന്നും ഹൈദരാബാദിലെ സ്വന്തം വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും കസ്തൂരി വ്യക്തമാക്കി. തനിക്ക് പേടിയില്ലെന്നും കസ്തൂരി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ സന്ദേശം പുറത്ത്.

അതേസമയം, തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ കസ്തൂരിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ചെന്നൈ എഗ്മോര്‍ കോടതിയില്‍ ഹാജരാക്കിയ കസ്തൂരിയെ 12 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെ, നീതി പുലരട്ടെ എന്ന് മാധ്യമപ്രവര്‍ത്തകരോട് കസ്തൂരി പറഞ്ഞു.

തമിഴ്‌നാട് പൊലീസ് ഹൈദരാബാദിലെ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ നിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം.

 

Related Posts

Leave a Reply