Kerala News

ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം

ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിർണായക CCTV ദൃശ്യങ്ങൾ 24 ന് ലഭിച്ചു. എറണാകുളം റൂറൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

പറവൂർ കുമാരമംഗലത്തെ അഞ്ചു വീടുകളിലാണ് കുറുവസംഘം എന്ന് സംശയിക്കുന്ന രണ്ടുപേർ എത്തിയത്. അർദ്ധനഗ്നരായി മുഖം മറച്ച് കയ്യിൽ ആയുധങ്ങളുമായാണ് വരവ്. രണ്ടു വീടുകളിലെ സിസിടിവികളിൽ ഇരുവരുടെയും ദൃശ്യം പതിഞ്ഞു. വീടുകളുടെ പിന്നാമ്പുറത്തുള്ള വാതിൽ പൊളിക്കാൻ ആയിരുന്നു ശ്രമം. ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെയും സ്ത്രീകളെയും ലക്ഷ്യം വെച്ചാണ് തസ്കര സംഘത്തിന്റെ നീക്കം. പൊലീസിൽ പരാതി നൽകിയെങ്കിലും നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

അതേസമയം, പ്രദേശത്ത് എത്തിയത് കുറുവ സംഘമാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക മോഷണ സംഘങ്ങൾ കുറുവ വേഷം ധരിച്ച് എത്തിയതാണോ എന്നും സംശയമുണ്ട്. പ്രദേശത്ത് രാത്രികാല പരിശോധന അടക്കം കർശനമാക്കിയതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു.

Related Posts

Leave a Reply