Kerala News

കൊല്ലം കല്ലുംതാഴം സ്വദേശിയായ നാലുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം; സ്പൂൺ ചൂടാക്കി പൊളിച്ചു

നാലുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം. കൊല്ലം കല്ലുംതാഴം സ്വദേശിയായ നാല് വയസ്സുകാരനെ അമ്മ സ്പൂൺ ചൂടാക്കി പൊള്ളിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്. പണം എടുത്തെന്ന് ആരോപിച്ചായിരുന്നു അമ്മയുടെ ക്രൂരത. സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വിഷയം പുറത്ത് എത്തിച്ചത്.

ചൈൽഡ് ലൈനിൻ്റെ പരാതിയിൽ അമ്മയ്ക്ക് എതിരെ കിളികൊല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അംഗനവാടിയിലേക്ക് പോകുന്നതിനിടെ മിഠായി വാങ്ങനായി പണം എടുത്തതിനാണ് കുട്ടിയെ അമ്മ ഉപദ്രവിച്ചത്. പൊള്ളൽ മുറിവായി മാറിയതോടെയാണ് കുട്ടിയും അമ്മയും താമസിക്കുന്നതിന് സമീപം ജോലി ചെയ്യുന്ന കശുവണ്ടി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരങ്ങൾ തിരക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുട്ടിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പണം എടുത്തതിന്റെ ദേഷ്യൽ ചെയ്തതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടിയ്ക്ക് ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങളില്ല. എന്നാൽ മുറിവ് വലുതാണ്. കാലിലെ ഒരു ഭാഗം പൂർണമായി പൊള്ളിയിട്ടുണ്ട്.

ജെജെ ആക്ട് പ്രകാരവും കുട്ടികൾക്കെതിരെയുള്ള അതിക്രമം അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ സംരക്ഷണാവകാശം ചൈൽഡ് ലൈനിന് കൈമാറുംമെന്ന് പൊലീസ് അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശം അനുസരിച്ചായിരിക്കും മറ്റ് നടപടികൾ. നേരത്തെ ഇവരുടെ മൂത്ത മകൾ അമ്മയുടെ ക്രൂര പീഡനത്തെ തുടർന്ന് അതിഥി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. അമ്മയ്ക്കൊപ്പം നിൽക്കാൻ കഴിയില്ലെന്ന് മൂത്ത കുട്ടി പറഞ്ഞതായി നാട്ടുകാർ പറയുന്നു.

Related Posts

Leave a Reply