കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പെരുമ്പാവൂർ പൊലീസ് അസമിൽ എത്തി പിടികൂടി. അസം നൗഗാവ് സ്വദേശി മഞ്ജീറുൽ ഹഖ് ആണ് പിടിയിൽ ആയത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയ മഞ്ജീറുൾ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കുടുംബ സുഹൃത്തിന്‍റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തത് അറിഞ്ഞ പ്രതി പെരുമ്പാവൂരിൽ നിന്ന് അസമിലേക്ക് കടന്നു കളഞ്ഞു. പ്രതിക്ക് പിന്നാലെ അസമിലെത്തിയ മൂന്നംഗ പൊലീസ് സംഘം പ്രതിയെ പിടികൂടി. ജൂറിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ അസാം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.