കുന്നംകുളം മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു. സ്ത്രീകൾ അടക്കമുള്ള കുടുംബത്തെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വ്യാഴാഴ്ച രാത്രിയിൽ 11.30 യോടെയായിരുന്നു സംഭവം.
മരത്തംകോട് പള്ളിക്കടുത്തുള്ള ഐഫ സൂപ്പർമാർക്കറ്റിനു മുൻപിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പരുക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.