Kerala News

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കേന്ദ്ര മന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കേന്ദ്ര മന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ. കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെയാണ് മഹാരാഷ്ട്രയിൽ നിന്ന് പൊലീസ് പിടികൂടിയത്. ജനതാദൾ മുൻ എംഎൽഎയുടെ ഭാര്യ സുനിത ചൗഹാന്റെ കൈയ്യിൽ നിന്ന് രണ്ട് കോടി രൂപ സീറ്റ് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയതാണ് കേസ്. വിഷയത്തിൽ കേന്ദ്രമന്ത്രി ഇതുവരെ പ്രതികരണം നടത്തിയിരുന്നില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയപുര സീറ്റിൽ മത്സരിക്കാൻ അവസരം നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ സീറ്റ് നൽകിയില്ല. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ ബസവേശ്വർ നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related Posts

Leave a Reply