കൊച്ചി: കാക്കനാട് സ്വകാര്യ ഹോസ്റ്റലിൽ താമസക്കാരായ യുവാക്കളെ ഹോസ്റ്റൽ നടത്തിപ്പുകാരി പൂട്ടിയിട്ടു. അഞ്ച് മണിക്കൂറോളം യുവാക്കൾ ഹോസ്റ്റലിൽ കുടുങ്ങി. കെട്ടിട ഉടമയും ഹോസ്റ്റൽ നടത്തിപ്പുകാരിയും തമ്മിലുളള തർക്കമാണ് ഹോസ്റ്റൽ പൂട്ടാൻ കാരണം. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ ജീവനക്കാരാണ് ഹോസ്റ്റലിനകത്ത് കുടുങ്ങിയത്. കെട്ടിട ഉടമ പൊലീസിൽ പരാതി നൽകി. ഇത് പ്രകാരം പൊലീസെത്തി പൂട്ട് പൊളിച്ച് യുവാക്കളെ സ്വതന്ത്രരാക്കി. ഹോസ്റ്റൽ ജീവനക്കാരിയും കെട്ടിട ഉടമയും തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഇന്നത്തെ സംഭവം.