Kerala News

കോഴിക്കോട് തൂണേരി ഷിബിന്‍ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോഴിക്കോട് തൂണേരി ഷിബിന്‍ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തായിരുന്ന പ്രതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് വൈകീട്ടോടെ പിടികൂടുകയായിരുന്നു. പ്രതികളെ വൈദ്യ പരിശോധനക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചു. പ്രതികളെ നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും.

വിചാരണക്കോടതി വെറുതെവിട്ട എട്ടുപ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച വിധിച്ചിരുന്നു . ഇവര്‍ക്കുള്ള ശിക്ഷയിന്മേല്‍ വാദം നടത്തിയതിനു ശേഷം ഒരു പക്ഷേ നാളെ ഹൈക്കോടതി വിധി പറഞ്ഞേക്കും. കേസിലെ ഒന്നു മുതല്‍ ആറുവരെ പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2015 ജനുവരി 22നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.

നേരത്തെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു 18 പ്രതികളില്‍ 17 പേരെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ വെറുതെ വിട്ടത്. 2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. കേസില്‍ തെയ്യംപാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍ എന്നീ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രതികളായിരുന്നു. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചെന്നും ഷിബിനെ കൊലപ്പെടുത്തിയെന്നുമാണ് കേസ്.

Related Posts

Leave a Reply