ചെന്നൈ: ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച പതിനേഴുകാരി മരിച്ചു. തമിഴ്‌നാട് നാമക്കലിലാണ് സംഭവം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ അരവിന്ദി(23)നെ പൊലീസ് അറസ്റ്റ് ചെയ്തു.
മൊബൈല്‍ ഫോണ്‍ ഷോപ്പിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. രണ്ട് മാസം മുന്‍പ് പഠനം നിര്‍ത്തി. യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി ഗുളിക കഴിച്ചു. ഇതോടെ പെണ്‍കുട്ടിക്ക് അമിത രക്തസ്രാവമുണ്ടായി. പെണ്‍കുട്ടിയെ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ എലച്ചിപ്പാളയം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു.