Kerala News

കണ്ണൂരിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

കണ്ണൂരിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് കുട്ടിയുമായി കണ്ണൂരിലേക്ക് പുറപ്പെട്ടു. പരശുറാം എക്സ്പ്രസിൽ വരുന്നതിനിടയിൽ റെയിൽവേ പോലീസാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് 14കാരനെ കാണാതായത്. സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു.

സ്കൂൾ യൂണിഫോമിലാണ് കുട്ടിയെ കാണാതായത്. ഇതിനിടയ്ക്ക് കുട്ടി വീട്ടിലേക്ക് ഇൻസ്റ്റാ​ഗ്രാം വഴി വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തിരുന്നു. നാല് മണിക്കാണ് വിദ്യാർത്ഥി സ്‌കൂൾ വിട്ട് തിരികെ വീട്ടിൽ വരേണ്ടത്. കുട്ടി വൈകുന്നത് കണ്ട് സഹപാഠികളോടും മറ്റും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ കുട്ടി അവിടെ എത്തിയിരുന്നില്ല. സ്‌കൂളിൽ നിന്ന് അച്ഛനേയും അമ്മയേയും വിളിച്ചുകൊണ്ടുവരാൻ പറഞ്ഞതിൽ കുട്ടി വല്ലാതെ ആശങ്കയിലായിരുന്നെന്ന് കൂട്ടുകാർ പറഞ്ഞിരുന്നു.

Related Posts

Leave a Reply