പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി യുവാവ് പിടിയില്‍. 28 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി സുനില്‍കുമാറില്‍ നിന്നാണ് ആര്‍പിഎഫ് കള്ളപ്പണം പിടികൂടിയത്.
വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ പണം കടത്താന്‍ ശ്രമിച്ചത്. വസ്ത്രത്തിനുള്ളില്‍ പ്രത്യക തരം ജാക്കറ്റിലാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രതിയെയും കണ്ടെടുത്ത തുകയും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇന്‍കം ടാക്‌സ് വിഭാഗത്തിന് കൈമാറി.