Kerala News

അര്‍ജുന്റെ വീട്ടിലെത്തി വീട്ടുകാരെ കണ്ട് നീരസം തീര്‍ത്ത് മനാഫ്

ആരോപണങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വിധിന്യായങ്ങള്‍ക്കുമൊടുവില്‍ സ്‌നേഹവും സാഹോദര്യവും ജയിച്ചു. ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ വീട്ടിലെത്തി ലോറിയുടമ മനാഫ് വീട്ടുകാരെ സന്ദര്‍ശിച്ചു. ട്വന്റിഫോറിന്റെ എന്‍കൗണ്ടര്‍ പ്രൈം ചര്‍ച്ചയില്‍ അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിം നിര്‍ദേശിച്ചതിന് പിന്നാലെയാണ് മനാഫ് അര്‍ജുന്റെ വീട്ടിലെത്തിയത്. നീരസങ്ങള്‍ അവസാനിച്ചെന്ന് മനാഫും അര്‍ജുന്റെ കുടുംബവും അറിയിച്ചു.

തങ്ങളുടെ വീട്ടിലെ ഒരാളെ നഷ്ടപ്പെട്ട കടുത്ത വേദനയില്‍ നില്‍ക്കുന്ന അര്‍ജുന്റെ കുടുംബത്തോട് എല്ലാ കാര്യങ്ങളും പറഞ്ഞ് പരിഭവം തീര്‍ക്കണമെന്നായിരുന്നു ചര്‍ച്ചയിലൂടെ ഹാഷ്മിയുടെ നിര്‍ദേശം. തനിക്ക് അതിനൊരു ബുദ്ധിമുട്ടുമില്ലെന്നും താന്‍ പോകുമെന്നും മനാഫ് ചര്‍ച്ചയില്‍ ഒട്ടും മടിക്കാതെ തന്നെ മറുപടിയും നല്‍കി. അര്‍ജുന്റെ രക്ഷിതാക്കള്‍, സഹോദരി അഞ്ജു, സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ എന്നിവരെ മനാഫ് കണ്ട് സംസാരിച്ചു. ഒരുമിച്ച് ഫോട്ടോ ഉള്‍പ്പെടെ എടുത്ത ശേഷമാണ് മനാഫ് മടങ്ങിയത്.

 

 

Related Posts

Leave a Reply