India News

ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം.

ചെ​ന്നൈ: ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം. തമിഴ്നാട് ക​ട​ലൂ​ർ സ്വ​ദേ​ശിയായ ബാ​ല​മു​രു​ക​ൻ (24) ആ​ണ് മ​രി​ച്ച​ത്. ട്രെ​യി​നി​ന്‍റെ പ​ടി​യി​യി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ബാ​ല​മു​രു​ക​ൻ കാ​ല്‍ തെ​ന്നി പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നും ഇ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വൈഗ എക്‌സ്‌പ്രസിന്‍റെ ജനറൽ കമ്പാർട്ട്‌മെന്‍റിലാണ് അപകടം സംഭവിച്ചത്.

ഉച്ചയ്ക്ക് 2.30 ഓടെ ട്രെയിൻ സൈദാപേട്ട സ്‌റ്റേഷൻ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടിയിലിരിക്കുകയായിരുന്നു യുവാവ് ട്രെയിൻ വേഗതയെടുത്തതോടെ പിടിവിട്ട് ട്രാക്കിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വെച്ച് ത​ന്നെ ബാ​ല​മു​രു​ക​ൻ മ​ര​ണ​പ്പെ​ട്ടു. വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തിയാണ് മൃ​ത​ദേ​ഹം പുറത്തെടുത്തത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തിമന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related Posts

Leave a Reply