Kerala News Top News

അടുത്ത അഞ്ചുദിവസം കേരളത്തിൽ മഴ ശക്തമാകും; പുതിയ ചക്രവാതച്ചുഴി വരുന്നു,

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതാണ് മഴ തുടരാൻ കാരണം. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. ഇടിയോടു കൂടിയ ശക്തമായ മഴയും ഉണ്ടായേക്കാം. തീരദേശ – മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരാനാണ് നിർദ്ദേശം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത നിർദ്ദേശം പാലിക്കണം. മഴയുടെ ശക്തി ഇന്നുമുതൽ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.

Related Posts

Leave a Reply