ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് മാസം മുമ്പാണ് യുവതി ഇവിടെയെത്തി വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്.
ഇന്ന് (സെപ്റ്റംബര്‍ 21) രാവിലെ യുവതിയെ കാണാന്‍ അമ്മയും സഹോദരിയും എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. മുന്നേശ്വരിലെ വയലിക്കാവിലെ വീട്ടിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയ്ക്ക് പുറത്ത് നിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കമ്മിഷണർ സതീഷ് അറിയിച്ചു.