കണ്ണൂർ: വയോധികയായ വിധവയ്ക്ക് നേരെ അയൽവാസികളായ സ്ത്രീകളുടെ മർദ്ദനം. പാനൂർ കെ സി മുക്കിലെ സരോജിനിക്കാണ് മർദ്ദനമേറ്റത്. അയൽവാസികളായ സ്ത്രീകളാണ് വയോധികയെ ആക്രമിച്ചത്.
സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.