പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. ഒരാഴ്ചയായി ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരിതം.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായി ഒരാഴ്ച മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലകളിലേക്ക് രോഗികളെ തുണിയില്‍ കെട്ടിയാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് മുകള്‍ നിലയില്‍ നിന്നും താഴത്തെ നിലയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു രോഗി താഴെ വീണിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്വന്തം മണ്ഡലത്തിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയുള്ളത്. വിഷയത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
സംഭവം പരിശോധിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അതേസമയം വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ആശുപത്രിയാര്‍ തയ്യാറായിട്ടില്ല അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.