ഇൻഡോര്‍:മധ്യപ്രദേശിൽ ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സുഹൃത്തായ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ സൈന്യത്തില്‍ ലാന്‍സ് നായിക് ആയ യുവാവിനെയാണ് ഇൻഡോർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസം ഗര്‍ഭിണിയാണ് പരാതിക്കാരിയായ യുവതി.
വെള്ളിയാഴ്ച രാത്രിയാണ് ബാങ്ക് ജീവനക്കാരന്‍റെ ഭാര്യയായ യുവതിയെ സുഹൃത്തായ സൈനികൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെ യുതിക്ക് കടുത്ത രക്ത്രസ്രാവമുണ്ടായി. ഒടുവിൽ വനിതാ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. തുടർന്നാണ് പരാതിയിൽ കേസെടുത്ത് പൊലീസ് സൈനികനെ അറസ്റ്റ് ചെയ്തത്. നഗ്ന ദൃശ്യങ്ങൾ പകർത്തി തന്നെ ഭീഷണിപ്പെടുത്തിപ്രതി ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
ഒരു വർഷം മുമ്പാണ് യുവതിയും സൈനികനും പരിയപ്പെടുന്നത്.ഒരു കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പതിവായി യുവതിയുടെ വീട്ടിലെത്തിയ സൈനികൻ സ്വകാര്യവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുയായിരുന്നവെന്നും, കഴിഞ്ഞ ഒരുവര്‍ഷമായി പ്രതി തന്നെ ഉപദ്രവിക്കുകയാണെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുളിമുറി ദൃശ്യങ്ങളടക്കം പ്രതി പകര്‍ത്തിയതായാണ് ആരോപണം.
കളിമുറി ദൃശ്യങ്ങളും നഗ്ന വീഡിയോകളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി ഹോട്ടലിലേക്ക് നിർബന്ധിച്ച് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഹോട്ടലിൽ വെച്ച് ഭീഷണിപ്പെടുത്തി ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് തനിക്ക് രക്തസ്രാവമുണ്ടായതെനാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ താനും യുവതിയും അടുപ്പത്തിലായിരുന്നുവെന്നും ഗര്‍ഭിണിയായിരിക്കെ ശാരീരികബന്ധത്തിലേര്‍പ്പെട്ടതിനാലാണ് രക്തസ്രാവമുണ്ടായതെന്നുമാണ് സൈനികൻ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.