Kerala News

കണ്ണൂര്‍: കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട് സ്ത്രീയുടെ കണ്ണിന് പരിക്ക്.

കണ്ണൂര്‍: കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട് സ്ത്രീയുടെ കണ്ണിന് പരിക്ക്. പടിയൂര്‍ പഞ്ചായത്തിലെ കുയിലൂര്‍ വളവിന് സമീപം സതീ നിലയത്തില്‍ സതീദേവി (64) ക്കാണ് പരിക്കേറ്റത്.

 

വീടിന് പിന്നിലുള്ള തെങ്ങില്‍ നിന്ന് കുരങ്ങിന്‍കൂട്ടം തേങ്ങ പറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതായിരുന്നു സതീദേവി. ശബ്ദമുണ്ടാക്കി ഓടിക്കാനുള്ള ശ്രമത്തിനിടെ കുരങ്ങ് തേങ്ങ പറിച്ചെറിയുകയായിരുന്നുവെന്ന് സതീദേവി പറഞ്ഞു.

മുഖത്തും കണ്ണിനും പരിക്കേറ്റ സതീദേവിയെ ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പ്രദേശത്ത് കുരങ്ങിന്റെയും കാട്ടുപന്നിയുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

Related Posts

Leave a Reply