തിരുവനന്തപുരം: മലയിൻകീഴിൽ കെഎസ്ആർടിസി ബസിൽ ഗർഭിണിക്ക് നേരെ അതിക്രമം. സംഭവത്തിൽ യുവാവിനെ ഭർത്താവെത്തി പിടികൂടി പൊലീസിലേൽപ്പിച്ചു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് പ്രമോദ് ആണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലാണ് അതിക്രമം ഉണ്ടായത്. യുവാവിനെതിരെ പൊലീസ് കേസെടുത്തു.