Kerala News

വടക്കഞ്ചേരിയിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡിൽ ആണ് സംഭവം. കണക്കൻ തുരുത്തി പല്ലാറോഡ് നാരായണൻ (70) നെയാണ് അനധികൃത വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്നാണ് ഇന്ന് രാവിലെ തോടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ജില്ലയിൽ നേരത്തെയും വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഉള്‍പ്പെടെ പിടിക്കുന്നതിനായി അനധികൃതമായി ഇത്തരത്തിൽ വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത് വ്യാപകമാകുന്നതിനിടെയാണ് അപകടങ്ങളും തുടര്‍ക്കഥയാകുന്നത്.

Related Posts

Leave a Reply