Kerala News

ഇടുക്കിയില്‍ കാ​ർ കൊക്കയിലേക്ക് മറിഞ്ഞു -​ തോ​ർ​ത്തും ഉടുമു​ണ്ടും കൂ​ട്ടി​ക്കെ​ട്ടി​ രക്ഷകരായി മലപ്പുറം സംഘം

മൂ​ല​മ​റ്റം: ഇ​ടു​ക്കി വ​ന​ത്തി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട കാ​റി​ലുള്ളവർക്ക് രക്ഷകരായി​ മ​ല​പ്പു​റ​ത്തെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ. മൂവർ സംഘം സഞ്ചരിച്ച കാർ കൊ​ക്ക​യി​ലേ​ക്ക്​ മറിഞ്ഞാണ് അപകടമുണ്ടായത്. ഇവരെയാണ് ഇ​ടു​ക്കി ഡാം ​ക​ണ്ട് മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി​യി​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ പ​തി​ന​ഞ്ചം​ഗ സം​ഘം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന തോ​ർ​ത്തും ഉ​ടു​മു​ണ്ടും മ​റ്റു​മെ​ല്ലാം കൂ​ട്ടി​ക്കെ​ട്ടി കൊക്കയിലേക്കിറങ്ങിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. സം​ഭ​വ​സ​മ​യം പൊ​ലീ​സി​നെ​യും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​യും അ​റി​യി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും നെ​റ്റ് വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ സാ​ധി​ച്ചി​രു​ന്നി​ല്ല.

രക്ഷപ്പെടുത്തിയവരുടെ വാക്കുകൾ

ഇ​ടു​ക്കി ഡാം ​ക​ണ്ട് തി​രി​കെ വ​രു​ന്ന വ​ഴി​ക്ക് ഒ​രു ഓ​ട്ടോ​ഡ്രൈ​വ​ർ വാ​ഹ​നം കൈ ​കാ​ണി​ച്ച് നി​ർ​ത്തി ഒ​രു കാ​ർ കൊ​ക്ക​യി​ലേ​ക്ക്​ വീ​ണി​ട്ടു​ണ്ടെ​ന്ന്​ പ​റ​ഞ്ഞു. പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ 30 അ​ടി താ​ഴ്ച​യിലായി​രു​ന്നു വാഹനം. കൊ​ക്ക​യി​ൽ ഇ​റ​ങ്ങു​ക എ​ന്ന​ത് ദു​ഷ്ക​ര​മാ​യി തോ​ന്നി​യെ​ങ്കി​ലും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന തോ​ർ​ത്തും ഉ​ടു​മു​ണ്ടും മ​റ്റു​മെ​ല്ലാം കൂ​ട്ടി​ക്കെ​ട്ടി താ​ഴോ​ട്ട് ഇ​റ​ങ്ങി. തെ​ന്നി​ക്കി​ട​ന്ന പ്ര​ദേ​ശ​ത്ത് പ​ല ത​വ​ണ വ​ഴു​തി വീ​ണു.

ഏ​റെ പ്ര​യാ​സ​പ്പെ​ട്ട് കാ​റി​ലു​ണ്ടാ​യി​രു​ന്ന ഓ​രോ​രു​ത്ത​രെ​യും പു​റ​ത്തി​റ​ക്കി റോ​ഡി​ലേ​ക്ക് എ​ത്തി​ച്ചു. ഇ​വ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ഇ​ടു​ക്കി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. തു​ട​ർ​ന്ന്​ ത​ങ്ങ​ൾ മ​ല​പ്പു​റ​ത്തേ​ക്ക്​ യാ​ത്ര തു​ട​ർ​ന്നു. ര​ണ്ട്​ പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ ര​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത് റോ​ഡി​ൽ നി​ന്ന​വ​രി​ൽ ആ​രോ പ​ക​ർ​ത്തി​യ വിീഡി​യോ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ന്ന അപകട​ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

Related Posts

Leave a Reply