Entertainment Kerala News

റിമ കല്ലിങ്കലിന്റെ പരാതി; കേസെടുക്കേണ്ടത് ഇന്റർവ്യൂ വന്ന ചാനലിനെതിരെയാണെന്നും ഗായിക സുചിത്ര

റിമ കല്ലിങ്കലിന്റെ പരാതി, തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര. കേസെടുക്കേണ്ടത് ഇന്റർവ്യൂ വന്ന ചാനലിനെതിരെയാണെന്നും ഗായിക വ്യക്തമാക്കി. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

എന്നാൽ സുചിത്രയുടെ ആരോപണങ്ങൾക്കെതിരെ പരാതിയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തി. ഈ ആരോപണങ്ങൾ നിഷേധിച്ച താരം പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതായും, ഗായികയ്‌ക്കെതിരെ പരാതി നൽകിയതായും പറഞ്ഞു.ഫഹദ് ഫാസിൽ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെ ഉൾപ്പെടുത്തിയുള്ള പരാമര്ശത്തിനും റിമയുടെ പക്കൽ മറുപടിയുണ്ട്. നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോകാനാണ് റിമയുടെ തീരുമാനം.

റിമയുടെ പ്രസ്താവനയിലെ വാചകങ്ങളിലേക്ക് കടക്കാം. ‘വർഷങ്ങളായി നിങ്ങളിൽ പലരും WCCക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിലകൊണ്ടവരാണ്. ഈ പിന്തുണയും വിശ്വാസവുമാണ് എന്നെ ഇപ്പോൾ ഇത് എഴുതാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പല മാധ്യമ സ്ഥാപനങ്ങളും തമിഴ് ഗായിക സുചിത്രയുമായി ഒരു യൂട്യൂബ് ചാനൽ നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കണ്ടു.

30 മിനിറ്റ് നീളുന്ന ഈ അഭിമുഖത്തിൽ അവർ ചില പേരുകൾ എടുത്തു പറയുന്നു എന്നു മാത്രമല്ല 2017 ൽ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് അവർക്ക് അറിവ് ഉണ്ടായിരുന്നു എന്ന് തരത്തിലാണ് സുചിത്രയുടെ വാദം. അതുമാത്രമല്ല, മുഖ്യമന്ത്രി പിണറായി, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഉൾപ്പെടുന്ന നടന്മാരുടെ കരിയർ നശിപ്പിക്കാൻ ഗൂഢാലോചന നടത്തി എന്നും അവർ പരാമർശിച്ചു കണ്ടു.

Related Posts

Leave a Reply