Kerala News

കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി.

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. ചെങ്ങന്നൂർ പൊലീസാണ് അഭിമന്യു, അപ്പു എന്നീ കുട്ടികളെ കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ കണ്ടെത്താനായിട്ടില്ല. ഈ കുട്ടിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. 15ഉം14ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചുവന്നില്ല. കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകി. പൊലീസ് രാത്രി തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ബസ് സ്റ്റാൻ്റുകളിലും ന​ഗരത്തിന്റെ വിവിധയിടങ്ങളിലും പരിശോധന നടത്തിയിരുന്നു. രാവിലെ കൂടുതൽ പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ചെങ്ങന്നൂരിൽ വച്ച് 2 കുട്ടികളെ കണ്ടെത്തിയത്. ഇനിയും കണ്ടെത്താനുള്ള ഒരു കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

Related Posts

Leave a Reply