Kerala News

ബാ​ല​രാ​മ​പു​രത്ത് ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ര​ണ്ട് ല​ക്ഷ​ത്തി​ലെ​റെ രൂ​പ ക​വ​ർ​ന്നു.

തിരുവനന്തപുരം: ബാ​ല​രാ​മ​പു​രത്ത് ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ര​ണ്ട് ല​ക്ഷ​ത്തി​ലെ​റെ രൂ​പ ക​വ​ർ​ന്നു. ബാ​ല​രാമ​പു​രം പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ര​ണ്ട് ല​ക്ഷ​ത്തി​ലെ​റെ രൂ​പയാണ് മോഷ്ടാക്കൾ ക​വ​ർ​ന്നത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് മോ​ഷ​ണം നടന്നത്. ബാ​ല​രാ​മ​പു​രം ശാ​ലി​ഗോ​ത്ര​ത്തെ​രു​വി​ലുള്ള കണ്ണൻ ഹാ​ൻ​ഡ്​​ലൂ​മി​ൽ​നി​ന്ന്​ ഒ​ന്ന​ര​ല​ക്ഷം​ രൂ​പ​യും എ​രു​ത്താ​വൂ​രി​ലെ മ​ണ​പ്പാ​ട്ടി​ൽ സൂ​പ്പർ​ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ അ​റു​പ​തി​നാ​യി​രം രൂ​പ​യുമാണ് മോ​ഷണം പോയത്.

വെ​ട്ടു​ക​ത്തി​യു​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങൾ ല​ഭി​ച്ചിട്ടുണ്ട്. ക​ണ്ണ​ൻ ഹാ​ൻ​ഡ്​​ലൂ​മി​ന്‍റെ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്ത് ക​ട​ന്ന്​ മേ​ശ ​വ​ലി​പ്പി​ൽ​നി​ന്ന്​ പ​ണം മോ​ഷ്​​ടി​ച്ച​ത്. എ​രു​ത്താ​വൂ​രി​ലു​ള്ള മ​ണ​പ്പാ​ട്ടി​ൽ മാ​ർ​ജി​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഗ്രി​ല്ല് പൊ​ളിച്ചാ​ണ് അ​ക​ത്ത് ക​ട​ന്ന​ത്. മോ​ഷ്ടാ​വി​ന്‍റെ സിസിടിവി ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  സം​ഭ​വ​​ത്തി​ൽ മോ​ഷ്​​ടാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ലാ​ണ്.

ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്വ​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​രു​ക​ട​ക​ളി​ലും ഡോഗ് സ്ക്വാഡ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യ പൊ​ലീ​സ്​ നാ​യ്​ ഇ​ട​റോ​ഡു​ക​ളി​ലെ​ത്തി നി​ന്നു. ഇ​വി​ട​ങ്ങളിലെ  സിസിടിവി കേ​ന്ദ്രീ​ക​രി​ച്ച് ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിരിക്കുന്നത്. മു​പ്പ​തി​ലേ​റെ​പേ​രെ ഇ​തി​നോ​ട​കം പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്തു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വരികയാണ്.

Related Posts

Leave a Reply