തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത്തിനെ കണ്ടെത്തിയത് മലയാളി സമാജം പ്രവർത്തകർ.കുട്ടിയെ കാണാതായി 36 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്.
പെൺകുട്ടിയെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ പ്രതികരിച്ചു. ഇന്നലെ രാവിലെ 10 മണി മുതലാണ് പെൺകുട്ടിയെ കാണാതായത്. വൈകുന്നേരം നാല് മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് രാത്രി വൈകിയും പെൺകുട്ടിക്കായി തിരച്ചിൽ തുടർന്നിരുന്നു. ഇതിനിടെ പെൺകുട്ടി തമിഴ്നാട്ടിലേക്കുള്ള ട്രെയിനിൽ കണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തി വന്നത്.
അസമിലേക്കുള്ള ട്രെയിനിൽ പെൺകുട്ടി ഉണ്ടാകുമെന്ന സാധ്യതകൾ പൊലീസ് മുന്നോട്ട് വെച്ചിരുന്നു. ഇതോടെയാണ് അസാമിലേക്ക് പോകുന്ന ട്രെയിനിൽ തിരച്ചിൽ നടത്തിയത്. വെള്ളം കുടിച്ച് മാത്രമാണ് പെൺകുട്ടി ഇത്രയും നേരം കഴിഞ്ഞത്. കുട്ടിയെ ആർപിഎഫിന് കൈമാറിയിട്ടുണ്ട്.