Kerala News

തിരുവനന്തപുരം: വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മജ(15)യെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനകത്തെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടി. കഴിഞ്ഞ അഞ്ചുദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിട്ടുണ്ടായിരുന്നില്ല.

ഇതിനെ തുടർന്ന് അമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയക്കും.

Related Posts

Leave a Reply