India News

രാജസ്ഥാനിലെ നഗൗർ ജില്ലയിൽ ഭാര്യയെ ബൈക്കിന് പിന്നില്‍ കെട്ടി വലിച്ചുകൊണ്ടുപോയ യുവാവ് അറസ്റ്റിൽ.

ജയ്പൂ‍ർ: രാജസ്ഥാനിലെ നഗൗർ ജില്ലയിൽ ഭാര്യയെ ബൈക്കിന് പിന്നില്‍ കെട്ടി വലിച്ചുകൊണ്ടുപോയ യുവാവ് അറസ്റ്റിൽ. ഒരു മാസം മുന്‍പ് നടന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതി പിടിയിലായത്. പ്രതി പ്രേമറാവു മേഘ് വാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയിൽ ഹാജരാക്കും. ആറ് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നിരന്തരം പീഡിപ്പിച്ചിട്ടും യുവതി പരാതിപ്പെട്ടിരുന്നില്ല. ദൃശ്യങ്ങള്‍ കണ്ട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Related Posts

Leave a Reply