Entertainment Kerala News

അവയവമാറ്റം നടത്തിയവര്‍ക്ക് ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു, ഇപ്പോഴതില്ല: സലിംകുമാർ

കൊച്ചി: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്ന് സലിംകുമാർ. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന അഞ്ച് ലക്ഷം രൂപ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് സലിംകുമാർ പറഞ്ഞത്. ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് ആശ്വാസമായിരുന്നു ധനസഹായം. ഈ സഹായം ലഭിക്കാനായി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കഴിയണമെന്നും സലിംകുമാർ പറഞ്ഞു.

അമൃത ആശുപത്രിയിൽ കരൾ മാറ്റി വെച്ചവരുടെ കൂട്ടായ്മയായ അമൃതസ്പർശത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സലിംകുമാർ വിമർശനം ഉന്നയിച്ചത്. മനുഷ്യരെ പറ്റിക്കുന്ന കള്ളവൈദ്യൻമാരുടെ കെണിയിൽ‌ പെടരുതെന്ന് മുന്നറിയിപ്പും സലികുമാർ നൽകി. രോ​ഗബാധിതരായ പലരും ഇത്തരം ചികിത്സകൾ നടത്തി മറ്റു വഴികളില്ലാതാകുമ്പോൾ മാത്രമാണ് ആശുപത്രിയിൽ എത്തുന്നത്. കരൾ രോ​ഗം ബാധിച്ചതിനെ തുടർന്ന് പല നാട്ടുവൈദ്യൻമാരെയും പോയി കണ്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായിട്ടില്ല. ആയുർവേദം പഠിച്ചവരെ കുറിച്ചല്ല താൻ പറയുന്നത്.

കിഡ്നിയെന്ന് പറഞ്ഞാൽ വൃഷ്ണമാണെന്ന് പോലും തെറ്റിദ്ധരിച്ചിട്ടുള്ള ചിലരുണ്ട്. ഇത്തരത്തിലുളള വ്യാജവൈദ്യൻമാരാണ് കാൻസറിനും ലിവർ സിറോസിസിനും ചികിത്സിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ചാൽ പൊടിമരുന്ന് നൽകുന്ന വൈദ്യൻമാരുമുണ്ട്. അത് കഴിച്ച് കരൾ തകരുമ്പോൾ ഇത്തരക്കാർ കയ്യൊഴിയുമെന്നും സലിംകുമാർ പറഞ്ഞു.

Related Posts

Leave a Reply