Kerala News Top News

പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങൾ ഇന്ന് കര്‍ക്കിടക വാവ് ആചരിക്കുന്നു

കൊച്ചി: പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങൾ ഇന്ന് കര്‍ക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീര്‍ത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും ജനങ്ങളുടെ തിരക്കാണ്. സംസ്ഥാനത്ത് നിരവധി ക്ഷേത്രങ്ങളിൽ ബലി ത‍ർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയിരിക്കുന്നത്. കനത്ത മഴയിൽ ആലുവ ശിവരാത്രി മണപ്പുറം പൂർണമായി മുങ്ങിയിരുന്നു. ക്ഷേത്രത്തിന് ചുറ്റും പുഴയോരത്തും ചെളി അടിഞ്ഞിരിക്കുന്നതിനാൽ പാർക്കിങ് ഏരിയയിലാണ് ബലിത്തറകൾ ഒരുക്കിയിരിക്കുന്നത്. ആലുവ ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നേരത്തേ തന്നെ ക്ഷേത്ര ഭരണസമിതി വ്യക്തമാക്കിയിരുന്നു.

ബലി തര്‍പ്പണ ക്രിയ

നമ്മുടെ ബോധത്തെ പരിമിതമായ അവസ്ഥയില്‍ നിന്ന് പ്രപഞ്ചത്തിലുടനീളം എത്തിക്കുന്ന പൂജയാണ് ഈ കര്‍മം. എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും ഇതുതന്നെ. നെഞ്ചോടു ചേര്‍ത്ത് പിടിച്ച് പിതൃക്കളെ മനസില്‍ കണ്ടാണ് ബലി കര്‍മം ചെയ്യുന്നത്. പിതൃ ബലി ഒരാള്‍ക്ക് വേണ്ടിമാത്രമല്ല മുഴുവന്‍ പിതൃ പരമ്പരയേയും കണക്കിലെടുത്തുകൊണ്ടാണ് ചെയ്യുന്നത്. ഭൂമിയും ചന്ദ്രനും സൂര്യനും ഏകദേശം ഒരേ രേഖയില്‍ വരുന്ന സമയം ആണ് വാവ്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ് കറുത്ത വാവ്. നമ്മുടെ ശരീരം അഗ്‌നി, സോമ, സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധപ്പെട്ട് കിടക്കുന്നു. ഈഢ, പിംഗള സുഷുമ്‌ന നാഡികള്‍ ശരീരത്തില്‍ ഈ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്ന മാറ്റം നമ്മുടെ ശരീരത്തിലും ഉണ്ടാകുന്നു. ഈ സമയത്താണ് സുഷുമ്‌നയിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നത്. ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ സ്വാധീനിക്കുകയും ചന്ദ്രനില്‍ ഉണ്ടാകുന്ന മാറ്റം മനുഷ്യ മനസ്സില്‍, ബോധ തലത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ്.

Related Posts

Leave a Reply